വി. യൗസേപ്പ്:
ആഗോള കത്തോലിക്കാ സഭയുടെ സംരക്ഷകൻ
തിരുക്കുടുംബ പാലകനും ഇശോയുടെ വളർത്തു പിതാവുമായ വി. യൗസേപ്പിതാവിനേക്കുറിച്ചുള്ള ചുരുക്കം വിവരങ്ങൾ മാത്രമേ വി. ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുള്ളൂ. പുതിയനിയമത്തിലെ ഏറ്റവും ആദ്യത്തെ ലിഖിതങ്ങളായി കരുതപ്പെടുന്ന പൗലോസിന്റെ ലേഖനങ്ങളോ കാനോനിക സുവിശേഷങ്ങളിൽ ആദ്യത്തേതായ മാർക്കോസിന്റെ സുവിശേഷമോ യേശുവിന്റെ പിതാവിനേക്കുറിച്ച് സൂചിപ്പിക്കുന്നില്ല. മത്തായിയുടേയും ലൂക്കായുടേയും സുവിശേഷങ്ങളിലാണ് ദാവീദിന്റെ വംശത്തിൽ പെട്ട ജോസഫിനേക്കുറിച്ചുള്ള ആദ്യ പരാമർശങ്ങൾ കടന്നു വരുന്നത്. മത്തായിയുടെ സുവിശേഷത്തിലെ യേശുകഥയുടെ ഭാഗമായ ശൈശവാഖ്യാനം വലിയൊരളവ് വരെ യൗസേപ്പിനെ കേന്ദ്രീകരിച്ചാണ്. പിഒസി ബൈബിളിൽ ജോസഫ് എന്ന പേരിന് അർത്ഥം നല്‍കിയിട്ടുണ്ട്. “വർദ്ധിപ്പിക്കുക” എന്നതാണ് അർത്ഥം.
യൂദയായിലെ ബെത്ലെഹേമിൽ ജനിച്ചുവളർന്ന വി.യൗസേപ്പിന് മരപ്പണി ആയിരുന്നു തൊഴിൽ എന്ന് ബൈബിൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മത്തായിയുടെ സുവിശേഷത്തിൽ ജോസഫിന്റെ പിതാവിന്റെ പേര് യാക്കോബ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ലൂക്കാ എഴുതിയ സുവിശേഷം പിന്തുടർന്നാൽ ജോസഫ് ഹേലിയുടെ പുത്രനാണ്. വി. യൗസേപ്പിന്റെ പിതാവ് ആരായിരുന്നു എന്നത് സംബന്ധിച്ചുള്ള ചരിത്രപരമായ തർക്കങ്ങൾ നിലനിൽക്കുമ്പോൾ പോലും, അദ്ദേഹം ദാവിദിന്റെ വംശാവലിയിൽ പെട്ടവനായിരുന്നു എന്ന് എല്ലാ സുവിശേഷകരും സമ്മതിക്കുന്നുണ്ട്.
ജോസഫ് നീതിമാനും സത്യസന്ധനുമായിരുന്നു. താനുമായി വിവാഹ നിശ്ചയം കഴിഞ്ഞിരുന്ന മേരി ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അവളെ രഹസ്യമായി ഉപേക്ഷിക്കുവാനാണ് അദ്ദേഹം തീരുമാനിച്ചത്. ഈ കാര്യം പുറംലോകം അറിഞ്ഞാൽ മേരിയെ വ്യഭിചാരിണിയായി മുദ്ര കുത്തുകയും കല്ലെറിഞ്ഞു കൊല്ലാൻ ശിക്ഷിക്കുകയും ചെയ്യുമെന്ന് അറിയാമായിരുന്ന ജോസഫ് അവളുടെ സുരക്ഷയെ കരുതിയും അവളെ അപമാനിക്കാൻ ഇഷ്ടപ്പെടായ്കയാലുമാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിലെത്തിയത്.
ദൈവ വിശ്വാസിയും ദൈവത്തിൽ ആശ്രയിച്ചിരുന്നവനുമായിരുന്നു ജോസഫ്. സ്വർഗത്തിൽ നിന്നും ഇറങ്ങിവന്ന മാലാഖ സ്വപ്നത്തിൽ പ്രത്യക്ഷപെട്ട് ദൈവപദ്ധതിയിൽ പങ്കുചേരാൻ ആവശ്യപെട്ടപ്പോൾ യാതൊരു മടിയും കൂടാതെ അവിടുന്ന് മറിയത്തെ സ്വീകരിച്ചു. ദൈവഹിതത്തിനും നിർദേശങ്ങൾക്കും എന്നും വിധേയപെട്ടവനായിരുന്നു ജോസഫ്. യേശുവിനെ ജോസഫ് അതിയായി സ്നേഹിച്ചിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് തിരുക്കുടുംബത്തിന്റെ പലായനത്തിന്റെ കഥകൾ. ദൈവാലയത്തിൽ കാണാതായ യേശുവിനെ തേടിയുള്ള അന്വേഷണം, അവിടുത്തെപ്രതി ജോസഫ് എത്രമാത്രം ഉത്കണ്ഠപെട്ടിരുന്നു എന്ന് കാണിച്ചു തരുന്നുണ്ട്. വി. യൗസേപ്പിനെക്കുറിച്ച് ബൈബിളിൽ അവസാനമായി പരാമർശിക്കുന്നതും ഈ ഭാഗത്താണ്. വിപുലമായ ചരിത്രമോ ജീവിത കഥകളോ വി. യൗസേപ്പിനെ സംബന്ധിച്ച് ലഭ്യമല്ലെങ്കിലും വലിയൊരു അറിവ് സുവിശേഷകൻ നമ്മോടു പങ്കുവയ്ക്കുന്നുണ്ട്, ”ജോസഫ് ഒരു നീതിമാനായിരുന്നു”
യേശുവിന്റെ പരസ്യജീവിത കാലത്തോ, മരണസമയത്തോ, ഉയിർപ്പിലൊ ഒന്നും തന്നെ അവന്റെ വളർത്തുപിതാവായ യൗസേപ്പിന്റെ സാന്നിദ്ധ്യം ബൈബിളിൽ കാണുവാൻ സാധിക്കുന്നില്ല. യേശുവിന്റെ പരസ്യജീവിത കാലത്തിന് മുൻപുതന്നെ വി. യൗസേപ്പ് മരിച്ചിരുന്നു എന്ന് സഭാമാതാവ് നമ്മെ പഠിപ്പിക്കുന്നു. ജോസഫിന്റെ മരണം നസറത്തിൽ വെച്ചായിരുന്നു എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഈശോയുടേയും മാതാവിൻറെയും സമിപ്യത്തിലായിരുന്നു അവിടുത്തെ മരണമെന്നാണ് വിശ്വസിക്കപ്പെടുന്നത്. അതിനാൽത്തന്നെ നല്ല മരണത്തിന്റെ മദ്ധ്യസ്ഥനായി തിരുസഭ അദ്ദേഹത്തെ വണങ്ങുന്നു. തൊഴിലാളികളുടെ മദ്ധ്യസ്ഥനായും സംശയങ്ങൾക്കും ആശങ്കകൾക്കും എതിരെയുള്ള മധ്യസ്ഥനായും സാമൂഹ്യനീതിക്കായി പോരാടുന്നവരുടെ മധ്യസ്ഥനായും അദ്ദേഹം അറിയപ്പെടുന്നു.
വി. യൗസേപ്പിനെക്കുറിച്ചുള്ള ദൈവശാസ്ത്ര പഠനശാഖ ജോസഫോളജി എന്ന പേരിലാണ് അറിയപ്പെടുന്നത്. സഭയുടെ ആരംഭം മുതല്‍ വിശുദ്ധ യൗസേപ്പിതാവിനോടുള്ള ഭക്തി സാര്‍വ്വത്രികമായി ഉണ്ടായിരുന്നു എന്നുവേണം മനസിലാക്കുവാന്‍. വിശുദ്ധ ഗ്രന്ഥത്തില്‍ യൗസേപ്പിതാവിനെക്കുറിച്ച് ഏതാനും ചില സൂചനകള്‍ മാത്രമേ ഉള്ളുവെങ്കിലും പരിശുദ്ധ മറിയത്തോടുള്ള മാതൃഭക്തി പോലെ യൗസേപ്പിതാവിനോട് ഉള്ള പിതൃഭക്തിയും സഭയില്‍ സജീവമായിരുന്നു. വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പഠിപ്പിക്കുന്നതനുസരിച്ച് വിശുദ്ധ യൗസേപ്പിതാവിനോട് കൂടുതല്‍ ഭക്തിയും വിശ്വാസവും പുലര്‍ത്തുന്നത് ഏറ്റവും ആവശ്യവും നല്ല ഒരു കത്തോലിക്കനായിരിക്കാന് അത്യന്താപേക്ഷിതവുമാണ്. യൗസേപ്പിതാവിന്റെ അടുത്തുപോയി ആ വലിയ താതന് പറയുന്നതുപോലെ പ്രവര്‍ത്തിച്ചാല്‍ നമ്മുടെ ജീവിതത്തിലെ ദു:ഖങ്ങള്‍ മാറും എന്നാണ് ലിഗോരി പുണ്യവാന് നമ്മെ പഠിപ്പിക്കുന്നത്.
പരിശുദ്ധ മറിയത്തിന്റെ സംരക്ഷകനും ദൈവപുത്രന്റെ വളര്‍ത്തുപിതാവും മനുഷ്യകുലത്തിന്റെ രക്ഷാകര ദൈവരഹസ്യത്തില് വിശ്വസ്തനായി ഭൂമിയില്‍ സഹകരിച്ചവനുമായ മാര്‍ യൗസേപ്പിനെ എല്ലാ മനുഷ്യരില്‍ നിന്നും പ്രത്യേകമായി തിരഞ്ഞെടുത്തവനാണ് എന്നാണ് ക്ലയര്‍വോയിലെ വിശുദ്ധ ബര്‍ണാര്‍ദ് പഠിപ്പിക്കുന്നത്. യൗസേപ്പിതാവിനെ കുറിച്ച് ആദിമ സഭയില്‍ 329 മുതല്‍ 390 വരെ ജീവിച്ച ദൈവശാസ്ത്രജ്ഞനും സഭാപിതാവുമായ വിശുദ്ധ ഗ്രിഗറി നസ്സിയാന്‍സന്‍ പറയുന്നു: ”യൗസേപ്പിതാവിനെ ദൈവം സൂര്യതേജസോടും ശോഭയോടും കൂടി പ്രഭാപൂര്ണ്ണനാക്കി. ആ പ്രകാശ തേജസില്‍ മറ്റെല്ലാ വിശുദ്ധരേക്കാളും ഏറെ മുന്‍പന്തിയിലാണ് വിശുദ്ധ യൗസേപ്പ്.”
പിൽക്കാലസഭയിൽ യൗസേപ്പിന്റെ വണക്കം ക്രമാനുഗതമായി ശക്തിപ്രാപിച്ചു. ആവിലായിലെ ത്രേസ്യയെപ്പോലുള്ള വിശുദ്ധർ അദ്ദേഹത്തെ ഏറെ ശക്തിമാനായ സ്വർഗ്ഗീയമദ്ധ്യസ്ഥനായി കരുതി. 1870ൽ ഫ്രാൻസ് – ജർമ്മനി യുദ്ധത്തിൽ ഇറ്റാലിയൻ സൈന്യം റോമിൽ പ്രവേശിക്കുകയും സഭയും സ്റ്റേറ്റുകളും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴുകയും ചെയ്തു. പ്രതിസന്ധികൾ നേരിട്ട കലുഷിതമായ ഈ കാലഘട്ടത്തിൽ ഒൻപതാം പീയൂസ് മാർപ്പാപ്പ യൗസേപ്പിനെ സാർവത്രികസഭയുടെ മദ്ധ്യസ്ഥനായി പ്രഘോഷിച്ചു. ഈശോയെയും പരിശുദ്ധ അമ്മയെയും പ്രതിസന്ധികളിൽ കാത്തു സൂക്ഷിച്ച യൗസേപ്പിതാവ് സഭയേയും കാത്തുരക്ഷിക്കും എന്ന് പാപ്പ വിശ്വസിച്ചു. തിരുസഭയുടെ മദ്ധ്യസ്ഥനായി യൗസേപ്പിനെ വണങ്ങാനും മാദ്ധ്യസ്ഥ്യം തേടുവാനും പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു.
വി. യൗസേപ്പിന്റെ പേര് സകല വിശുദ്ധന്മാരുടെയും ലുത്തീനിയയിൽ ചേർത്തത് ബെനഡിക്ട് പതിനഞ്ചാമൻ മാർപാപ്പയായിരുന്നു. പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പ തൊഴിലാളി മധ്യസ്ഥനായി വി. യൗസേപ്പിതാവിനെ പ്രഖ്യാപിച്ചു. മാർ യൗസേപ്പിന്റെ സംരക്ഷണത്തിനായി പ്രതിഷ്ഠിച്ച് തിരുസഭ ആരംഭം കുറിച്ച സുന്നഹദോസായിരുന്നു രണ്ടാം വത്തിക്കാൻ സുന്നഹദോസ്.
ആശാരിപ്പണിയുടെ ഉപകരണങ്ങളും, പുഷ്പിക്കുന്ന ദണ്ഡും മറ്റും ചേർത്താണ് വി. യൗസേപ്പിതാവിനെ ആദ്യനൂറ്റാണ്ടുകൾ മുതലേ ചിത്രീകരിക്കാറ്. ‘ലില്ലി’യാണ് യൗസേപ്പിതാവുമായി ബന്ധപ്പെടുത്തി അറിയപ്പെടുന്ന പുഷ്പം.
യൗസേപ്പിന്റെ തിരുനാളുകൾ, മരണദിനമായി ആചരിക്കുന്ന മാർച്ച് 19നും തൊഴിലാളികളുടെ മദ്ധ്യസ്ഥനെന്ന നിലയിൽ മേയ് 01നും ആഘോഷിക്കപ്പെടുന്നു. പീയൂസ് അഞ്ചാമൻ മാർപാപ്പയാണ് മാർച്ച് 19ന് മാർ യൗസേപ്പിന്റെ തിരുനാളായി സാർവത്രിക സഭയിൽ കൊണ്ടാടണമെന്ന് പ്രഖ്യാപിച്ചത്. മാർച്ച് മാസം വി. യൗസേപ്പിന്റെ വണക്കത്തിനായി തിരുസഭ പ്രത്യേകമായി മാറ്റിവച്ചിരിക്കുന്നു. ആഗോള സഭയുടെ മദ്ധ്യസ്ഥനായി വിശുദ്ധ യൗസേപ്പിതാവിനെ 9-Ɔο പിയൂസ് പാപ്പാ 1870 ഡിസംബര്‍ 8ന് പ്രഖ്യാപിച്ചതിന്റെ 150-Ɔο വാർഷികമായ 2020ൽ തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിക്കുകയുണ്ടായി. ഈ അവസരത്തിൽ ഫ്രാൻസിസ് മാർപാപ്പ പ്രസിദ്ധീകരിച്ച അപ്പസ്തോലിക ലേഖനമാണ് ‘പാത്രിസ് കോർഡേ’.
Feast day: March 19
Patron of the Universal Church
Everything we know about the husband of Mary and the foster father of Jesus comes from Scripture and that has seemed too little for those who made up legends about him.
We know he was a carpenter, a working man, for the skeptical Nazarenes ask about Jesus, “Is this not the carpenter’s son?” (Matthew 13:55). He wasn’t rich for when he took Jesus to the Temple to be circumcised and Mary to be purified he offered the sacrifice of two turtledoves or a pair of pigeons, allowed only for those who could not afford a lamb (Luke 2:24). Despite his humble work and means, Joseph came from a royal lineage. Luke and Matthew disagree some about the details of Joseph’s genealogy but they both mark his descent from David, the greatest king of Israel (Matthew 1:1-16 and Luke 3:23-38). Indeed the angel who first tells Joseph about Jesus greets him as “son of David,” a royal title used also for Jesus.
We know Joseph was a compassionate, caring man. When he discovered Mary was pregnant after they had been betrothed, he knew the child was not his but was as yet unaware that she was carrying the Son of God. He planned to divorce Mary according to the law but he was concerned for her suffering and safety. He knew that women accused to adultery could be stoned to death, so he decided to divorce her quietly and not expose her to shame or cruelty (Matthew 1:19-25). We know Joseph was man of faith, obedient to whatever God asked of him without knowing the outcome. When the angel came to Joseph in a dream and told him the truth about the child Mary was carrying, Joseph immediately and without question or concern for gossip, took Mary as his wife. When the angel came again to tell him that his family was in danger, he immediately left everything he owned, all his family and friends, and fled to a strange country with his young wife and the baby. He waited in Egypt without question until the angel told him it was safe to go back (Matthew 2:13-23).
We know Joseph loved Jesus. His one concern was for the safety of this child entrusted to him. Not only did he leave his home to protect Jesus, but upon his return settled in the obscure town of Nazareth out of fear for his life. When Jesus stayed in the Temple we are told Joseph (along with Mary) searched with great anxiety for three days for him (Luke 2:48). We also know that Joseph treated Jesus as his own son for over and over the people of Nazareth say of Jesus, “Is this not the son of Joseph?” (Luke 4:22)
We know Joseph respected God. He followed God’s commands in handling the situation with Mary and going to Jerusalem to have Jesus circumcised and Mary purified after Jesus’ birth. We are told that he took his family to Jerusalem every year for Passover, something that could not have been easy for a working man.
Since Joseph does not appear in Jesus’ public life, at his death, or resurrection, many historians believe Joseph probably had died before Jesus entered pubic ministry.
Joseph is the patron of the dying because, assuming he died before Jesus’ public life, he died with Jesus and Mary close to him, the way we all would like to leave this earth. Joseph is also patron of the universal Church, fathers, carpenters, and social justice. We celebrate two feast days for Joseph: March 19 for Joseph the Husband of Mary and May 1 for Joseph the Worker.
There is much we wish we could know about Joseph — where and when he was born, how he spent his days, when and how he died. But Scripture has left us with the most important knowledge: who he was — “a righteous man” (Matthew 1:18).
Pope Pius IX proclaimed Saint Joseph the patron of the Universal Church in 1870, the unofficial patron against doubt and hesitation, as well as the patron saint of fighting communism, and of a happy death.[49] Having died in the “arms of Jesus and Mary” according to Catholic tradition, he is considered the model of the pious believer who receives grace at the moment of death, and prays especially for families, fathers, expectant mothers (pregnant women), travelers, immigrants, house sellers and buyers, craftsmen, engineers, and working people in general. Joseph is also the patron saint of families, fathers and orphans, pregnant woman, married couples, carpenters, teachers, lawyers, laborers and working people, among others. Patron of the Peringuzha Church
The church dedicated to St Joseph stands there as the most important monument of the village and its proud history. The church bells have been beckoning the poor, the depressed and the destitute, to its shelter and comfort for the past one and a half centuries. In the history of 150 years,the parishioners hear about numerous miracles through the intercession of st.joseph.Parish fiest of church is celebrated on 01&02 of February every year from the early years and is very famous across the devotees.Historical records says the statue of st.joseph placed in the church is one of the ancient and miraculous. We are blessed with St.Joseph as stated by John Paul II, he is the model of a loving father.
* Courtesy :catholic.org