Pilgrim Church
Peringuzha
ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ
AD 1864 ന്
പെരിങ്ങഴ പള്ളി സ്ഥാപിതമായി
2006 ല്‍
പുതുക്കിപ്പണിത ദൈവാലയം കൂദാശ ചെയ്തു
2014 ല്‍
ഇടവകയുടെ ശതോത്തര സുവര്‍ണ ജൂബിലി ആഘോഷിച്ചു
2021 മാർച്ച് 21ന്
പെരിങ്ങഴ ഇടവകയെ തീർത്ഥാടന കേന്ദ്രമായി ഉയർത്തി
ABOUT US!
കോതമംഗലം രൂപതയിലെ വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള ആദ്യത്തെ ഇടവകയായ പെരിങ്ങഴ 1864ലാണ് സ്ഥാപിതമായത്. അന്ന് മുതൽ പെരിങ്ങഴ ‘തിരുക്കുടുംബപാലകന്റെ നാട്’ ആയിമാറി. വി. യൗസേപ്പിന്റെ നാമത്തില്‍ സിറോ മലബാർ സഭയില്‍ സ്ഥാപിതമായ ആദ്യത്തെ അഞ്ച് പ്രധാന ഇടവകകളിലൊന്നാണ് പെരിങ്ങഴ. 2021ൽ, വി. യൗസേപ്പിതാവിന്റെ നാമത്തിലുള്ള കോതമംഗലം രൂപതയുടെ ഔദ്യോഗിക തീർത്ഥടനകേന്ദ്രമായി പെരിങ്ങഴ ഇടവകയെ പ്രഖ്യാപിച്ചു.
കുർബാന സമയ ക്രമം
- SUNDAY: 6:45 AM | 9:45 AM
- MON - FRI: 6:15 AM
- WEDNESDAY: 6:00 AM Pithapatha & Novena to St.Joseph
- WEDNESDAY: 10:00 AM Pithapatha & Novena to St.Joseph
SHARE YOUR PRAYERS
ദൈവത്തിനൊപ്പം പങ്കുവെക്കാം
OUR VICAR
ഇടവക വികാരി
ഫാ . പോൾ കാരക്കൊമ്പിൽ , ഇടവക വികാരി ആയി സേവനം അനുഷ്ട്ടിക്കുന്നു.
OUR EVENT
പ്രധാന തിരുനാൾ
1,2
FEB
ഫെബ്രുവരി 1, 2 - ഇടവക തിരുനാൾ
എല്ലാ വർഷവും ഫെബ്രുവരി 1, 2 തീയതികളിൽ ഇടവക മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെയും സഹമധ്യസ്ഥനായ വി. സെബസ്ത്യാനോസിന്റെയും തിരുനാൾ സംയുക്തമായി പെരിങ്ങഴ പള്ളിയിൽ ആഘോഷിച്ചുവരുന്നു.
19
MAR
മാർച്ച് 19 - വി. യൗസേപ്പിതാവിന്റെ മരണതിരുനാൾ
വി. യൗസേപ്പിതാവിന്റെ മരണതിരുനാൾ മാർച്ച് 19ന് പെരിങ്ങഴ പള്ളിയിൽ വിപുലമായ രീതിയിലാണ് വിശുദ്ധന്റെ ഓർമ്മ ആചരിക്കുന്നത്. വി. കുർബാനയിലും പ്രദിക്ഷണത്തിലും നേർച്ചസദ്യയിലും ആയിരങ്ങൾ ഭക്ത്യാദരപൂർവ്വം പങ്കുകൊള്ളുന്നു.
01
MAY
മെയ് 01 - തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാൾ
തൊഴിലാളി മധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാൾ പെരിങ്ങഴ പള്ളിയിൽ എല്ലാ വർഷവും മുടക്കം കൂടാതെ വലിയ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. അനേകം പേരാണ് തിരുനാൾ ദിവസം വിശുദ്ധന്റെ മാധ്യസ്ഥം തേടി തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുന്നത്
01
NOV
നവംബർ 01 - ഇടവകയുടെ കല്ലിട്ട തിരുനാൾ
പെരിങ്ങഴ പള്ളി സ്ഥാപിതമായതിന്റെ ഓർമ്മ പുതുക്കി എല്ലാ വർഷവും നവംബർ 01ന് പെരിങ്ങഴ ഇടവകയുടെ കല്ലിട്ട തിരുനാൾ ആഘോഷിച്ചുവരുന്നു.
ST.JOSEPH PRAYER
വിശുദ്ധ യൗസേപ്പിതാവിനോടുളള ജപം
ദൈവജനനിയായ അമലോത്ഭവ കന്യകയോട് അങ്ങേ ഒന്നിപ്പിച്ച ദിവ്യസ്നേഹത്തെക്കുറിച്ചും ഉണ്ണീശോയെ അങ്ങ് ആലിംഗനം ചെയ്ത അങ്ങേ പൈതൃകമായ സ്നേഹത്തെക്കുറിച്ചും ഈശോമിശിഹാ തന്റെ തിരുരക്തത്താൽ നേടിയ അവകാശത്തിന്മേൽ കൃപയോടെ നോക്കണമെന്നും അങ്ങേ ശക്തിയാലും മഹത്വത്താലും ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കണമെന്നും സവിനയം അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.
തിരുക്കുടുംബത്തിന്റെ എത്രയും വിവേകമുളള സംരക്ഷകനേ, ഈശോമിശിഹായുടെ തെരഞ്ഞെടുക്കപ്പെട്ട ജനത്തെ ആദരിക്കണമേ. എത്രയും സ്നേഹമുളള പിതാവേ! അബദ്ധത്തിന്റെയും വഷളത്വത്തിന്റെയും കറകളൊക്കെയിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ. ഞങ്ങളുടെ എത്രയും വല്ലഭനായ പാലകാ! അന്ധകാരങ്ങളുടെ ശക്തികളോട് ഞങ്ങൾ ചെയ്യുന്ന യുദ്ധത്തിൽ സ്വർഗ്ഗത്തിൽനിന്ന് ഞങ്ങളെ കൃപയോടെ സഹായിക്കണമേ.
അങ്ങുന്ന് ഒരിക്കൽ ഉണ്ണീശോയെ മരണകരമായ അപകടത്തിൽനിന്ന് കാത്തുരക്ഷിച്ചതുപോലെ ഇപ്പോൾ ദൈവത്തിന്റെ തിരുസഭയെ ശത്രുവിന്റെ കെണിയിൽ നിന്നും എല്ലാ ആപത്തുകളിൽനിന്നും കാത്തുകൊളളണമേ. ഞങ്ങൾ അങ്ങേ മാതൃക അനുസരിച്ച് അങ്ങേ സഹായത്താൽ ബലം പ്രാപിച്ച് പുണ്യ ജീവിതം കഴിപ്പാനും നല്ലമരണം ലഭിച്ച് സ്വർഗ്ഗത്തിൽ നിത്യഭാഗ്യം പ്രാപിപ്പാനും തക്കവണ്ണം അങ്ങേ മാദ്ധ്യസ്ഥത്താൽ ഞങ്ങളെല്ലാവരെയും എല്ലായ്പ്പോഴും കാത്തുകൊളളണമേ. ആമ്മേൻ.
2022 മാർച്ച് 18ന്
വി.യൗസേപ്പിതാവിന്റെ പിതാ പാത ആശീർവദിച്ചു.
7 SORROW'S AND JOY'S
ഏഴ് വ്യാകുലങ്ങൾ സന്തോഷങ്ങൾ
വി. യൗസേപ്പിതാവിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ തന്നെ ആദ്യത്തെ പിതാപാത അതിന്റെ പൂര്‍ണതയില്‍ സ്ഥാപിതമായിരിക്കുന്നതും പെരിങ്ങഴയിലെ ഈ തീര്‍ത്ഥാടന ദൈവാലയത്തോട് ചേര്‍ന്നാണ്. വി. യൗസേപ്പിതാവിന്റെ ജീവിതത്തെ ധ്യാനിച്ചുകൊണ്ട് തിരുകുടുംബ പാലകന്റെ നാട്ടിലേക്ക് പിതാപാതാ തീർത്ഥാടനം നടത്തുവാനും വിശുദ്ധന്റെ മാധ്യസ്ഥത്താൽ ദൈവാനുഗ്രഹങ്ങൾ പ്രാപിക്കുവാനുമായി ജാതിമത ഭേദമന്യേ ഏവരെയും പെരിങ്ങഴയിലേക്ക് ക്ഷണിക്കുന്നു.