‘കൊന്ത’ എന്ന വാക്കുകൊണ്ട് എണ്ണുവാന്‍ ഉപയോഗി-ക്കുന്ന ഉപകരണം എന്നു മാത്രമാണ് അര്‍ത്ഥമാക്കുന്നത്. കൊന്ത എന്ന പോര്‍ച്ചുഗീസ് പദത്തിന്, കണക്ക്, കണക്കുകൂട്ടല്‍ എന്നും ‘കൊന്താര്’, എണ്ണുക, ‘കൊന്താദോ’ – എണ്ണപ്പെട്ടത്; ‘കൊന്താരെ’ – എണ്ണുക (ഇറ്റാലിയന്‍), കൊമ്പുത്താരെ – എണ്ണുക (പത്തില്‍) കൊന്തദോര് എണ്ണുന്നവന്, (to) count എണ്ണുക എന്നും അര്‍ത്ഥമുണ്ട്. ജപങ്ങള്‍ എണ്ണുന്നതിന് ഉപയോഗിക്കുന്ന മണികളുടെ മാല എന്നാണു ജപമാലയ്ക്ക് ഉപയോഗിക്കുന്ന കൊന്തയുടെ അര്‍ത്ഥം. ജപമാല പ്രാര്‍ത്ഥനയ്ക്ക് ഇതു ഉപയോഗിക്കണമെന്നു നിര്‍ബന്ധമില്ല. എന്നാല്‍, കൂടുതല്‍ ഏകാഗ്രതയോടെ ഒരു മാനസിക പ്രാര്‍ത്ഥനയായി ഉരുവിടുന്നതിനു ജപമാല ഉപകരിക്കും. അതുപോലെതന്നെ ജപമാല മറിയത്തെ ഓര്‍ക്കുന്നതിനും മറിയത്തിന്റെ അനുഗ്രഹം ഉണ്ടാകുന്നതിനുമുള്ള ഒരു ബാഹ്യാടയാളവുമായി കരുതി വരുന്നു. ഈ ഉദ്ദേശ്യത്തോടെ-യാണു നവവധുവരന്മാര്ക്കും പ്രഥമദിവ്യകാരുണ്യം സ്വീകരി-ക്കുന്ന കുട്ടികള്‍ക്കും ജപമാല സമ്മാനമായി നല്‍കുന്നത്.
മരിയഭക്തിക്കു തിരുസഭയോളം പഴക്കമുണ്ട്. പൗര-സ്ത്യസഭകളില് ആദ്യമായി രൂപപ്പെട്ട തിരുനാളുകള്‍ മറിയ-ത്തിന്റെതായിരുന്നു; മറിയത്തി-ന്റെ സ്വര്‍ഗ്ഗാരോപണവും ജനന-ത്തിരുനാളും അവളോടുള്ള സ്നേ-ഹവും ബഹുമാനവും പ്രകടിപ്പിക്കുന്ന തിരുന്നാളുകളും ഉപവാസവും പ്രാര്‍ത്ഥനകളും ഇതിനു തെളിവാണ്. പരി. കന്യകമറിയത്തോടുള്ള ബഹുമാനത്തിന്റെ പ്രകടനമാണു കേരള ക്രൈസ്തവ കുടുംബങ്ങളില്‍ ഇന്നും മുടക്കംകൂടാതെ തുടരുന്ന ജപമാല പ്രാര്‍ത്ഥന അല്ലെങ്കില്‍ കൊന്ത നമസ്കാരം.