Organisation
ORGANISATION
നമ്മുടെ ഇടവകയിൽ വിവിധ തരത്തിലുള്ള സംഘനകളും സ്ഥാപനകളും പ്രവർത്തിച്ചു വരുന്നു
വിൻസെന്റ് ഡി പോൾ
മാതൃവേദി
യുവദീപ്തി
മിഷൻ ലീഗ്
തിരുബാല സഖ്യം
വിൻസെന്റ് ഡി പോൾ
പാവപെട്ടവരെയും ആലംബഹീനരെയും തേടിപ്പിടിച്ചു അവരുടെ ഭവനങ്ങളിലെത്തി സഹായിക്കുന്നതിൽ പെരിങ്ങഴയിലെ വിൻസെന്റ് ഡി പോൾ സംഘടന എന്നും ശ്രദ്ധിച്ചിട്ടുണ്ട്. 1883ൽ സ്ഥാപിതമായ സംഘടന ഇടവകയിൽ പ്രവർത്തനം തുടങ്ങിയ ശേഷം വലിയ മാറ്റങ്ങൾ ഇടവകയുടെ സാമൂഹ്യമേഘലയിൽ വരുത്തുവാൻ സാധിച്ചിട്ടുണ്ട്. ഇന്ന് ഇടവകയുടെ പ്രധാന ശക്തിസ്രോതസ്സുകളിൽ ഒന്നാണ് വിൻസെന്റ് ഡി പോൾ. സംഘടനയിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇടവകയിൽ സ്വന്തമായി ഭവനമില്ലാത്ത കുടുംബങ്ങൾക്കായി ഒരുക്കിയ വീടുകൾ വിൻസെന്റ് ഡി പോൾ നഗറിലെ അനേകം പേരുടെ ജീവിതത്തിൽ ഇന്ന് ആശ്വാസത്തിന്റെ തണലൊരുക്കിയിരിക്കുകയാണ്. അങ്ങനെ ഇടവകയുടെ സാമൂഹികമേഖലയിൽ നിരന്തര ഇടപെടലുകളുടെ സജീവമാണ് വിൻസെന്റ് ഡി പോൾ.
മാതൃവേദി
ക്രൈസ്തവ കുടുംബങ്ങളിലെ മാതാക്കള്‍ക്ക് ശരിയായ ദിശാബോധം നല്‍കി ദൈവവുമായുള്ള ബന്ധം ഊട്ടിഉറിക്കുന്നതിനും സാമൂഹ്യ മാറ്റങ്ങളെ ക്രിസ്തീയമായ ഉള്‍ക്കാഴ്ചയോടെ വീക്ഷിക്കുന്നതിനും കുടുംബാംഗങ്ങളെ മൂല്യാധിഷ്ഠിതമായി രൂപെടുത്തുന്നതിനും അമ്മമാരെ പ്രാപ്തരാക്കുന്ന മാതൃവേദി പെരിങ്ങഴയിൽ ഏറെ പ്രവര്‍ത്തനനിരതമാണ്. ഇടവകയുടെ ഏറ്റവും വലിയ ശക്തിയാണ് ഇവിടുത്തെ അമ്മമാരുടെ കൂട്ടായ്മ. ഇടവകയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മുൻപിൽ നിന്നും ദിശാബോധം നല്കുവാൻ അമ്മമാർ നിരന്തരം ശ്രമിക്കുന്നു. മികച്ച പ്രവർത്തനത്തിലൂടെ രൂപതയിലെ തന്നെ ഏറ്റവും മികച്ച ഇടവക എന്നാ പേര് നേടുവാൻ പെരിങ്ങഴയിലെ അമ്മമാർക്ക് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാർഹമാണ്. തിരുനാള്‍ ആഘോഷങ്ങളിലും മറ്റ് വിശേഷാവസരങ്ങളിലും സംഘടനയിലെ മാതാക്കളുടെ വിലയേറിയ സഹകരണം ഇടവകയ്ക്ക് മുതല്‍ക്കൂട്ടാണ്.
ഓൾ കേരള കാതോലിക്ക കോൺഗ്രസ് (AKCC)
കഴിഞ്ഞ 17 വര്‍ഷക്കാലമായി സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ക്കനുസൃതമായി എകെസിസി യൂണിറ്റ് പെരിങ്ങഴയിൽ പ്രവര്‍ത്തിച്ചുവരുന്നു. സഭയ്ക്കും സമുദായത്തിനുമെതിരായിട്ടുള്ള ബാഹ്യശക്തികളുടെ പ്രവര്‍ത്തനത്തെ ചെറുക്കുകയും കാലാകാലങ്ങളായി പ്രതികരിക്കുകയും ചെയ്തിട്ടുള്ള സംഘടന ഇടവകയില്‍ സജ്ജീവമാണ്. ആതുര ശുശ്രൂഷ രംഗത്ത് ശ്രദ്ധേയമായ സാന്നിദ്ധ്യമാണ് എകെസിസി.
കെസിവൈഎം -യുവദീപ്തി
ക്രിസ്തീയ മൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് യുവജനങ്ങളുടെ വളർച്ചക്കായി പ്രവർത്തിക്കുന്ന സംഘടന ഇടവകയുടെ ഹൃദയസ്പന്ദനമാണ്. പെരിങ്ങഴയിലെ എല്ലാ പ്രവർത്തനങ്ങളിലും എപ്പോഴും സജീവമായി ഇടപെടുന്ന യുവജങ്ങൾ ഇടവകക്കൊരു മുതല്കൂട്ടാണ്. സാമൂഹ്യമായ ഇടപെടലുകൾക്കൊപ്പം ആത്മീയമായ കാര്യങ്ങളിലും കെസിവൈഎം താല്പര്യത്തോടുകൂടി പങ്കെടുക്കുന്നു.
മിഷൻ ലീഗ്
1947ലാണ് ഭരണങ്ങാനത്ത് മിഷന്‍ലീഗ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. പെരിങ്ങഴയുടെ ചരിത്രത്തിൽ ഏറെ മിഴിവാര്‍ന്ന സ്ഥാനമാണ് ഈ സംഘടനയ്ക്കുള്ളത്. ഏഷ്യയിലെ ഏറ്റവും വലിയ മിഷൻ സംഘടനയായ മിഷൻ ലീഗ്, പെരിങ്ങഴയിലെ വിശ്വാസികളുടെ വളർച്ചയിൽ വഹിക്കുന്ന പങ്ക് വലുതാണ്. സ്നേഹം,ത്യാഗം,സേവനം,സഹനം എന്നീ മുദ്രാവാക്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് പെരിങ്ങഴ ഇടവകയുടെ ഉന്നമനത്തിനായി മിഷൻലീഗ് അംഗങ്ങൾ പ്രവർത്തിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഇടവകയിലെ സാധാരണകാരിലേക്ക് ഇറങ്ങി ചെല്ലുവാൻ സംഘടന ശ്രമിക്കുന്നു.
മിഷന്‍ലീഗിലൂടെ പ്രവര്‍ത്തിച്ച് ദൈവവിളിക്ക് പ്രത്യുത്തരം നല്‍കിയ അനേകം വൈദികരും സന്യസ്തരും സംഘടനയുടെ മുതല്‍ക്കൂട്ടാണ്. തിരുക്കുടുംബ പാലകന്റെ കുഞ്ഞുങ്ങളെ പ്രേഷിതവഴിയിലൂടെ പിച്ചവച്ച് നടത്തുവാന്‍ മിഷന്‍ലീഗ് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
അൾത്താര ബാലസഖ്യം
ഈശോയോട് ഏറ്റവും അടുത്ത് ചേർന്ന് നീന്നുകൊണ്ട് അവിടുത്തോട് പ്രാർത്ഥിക്കുവാൻ അൾത്താരബാലകന്മാർ ശ്രമിക്കുന്നു. തിരുകർമങ്ങൽ ഏറ്റവും മനോഹരമാക്കുന്നതിൽ അൾത്താരബാലകന്മാർ വഹിക്കുന്ന പങ്കു ചെറുതല്ല. തിരുകർമ്മങ്ങളിൽ സഹായിക്കുക എന്നതിനും അപ്പുറത്ത് ഇടവകയുടെ എല്ലാ കാര്യങ്ങളിലും ഇവർ സജീവമാണ്.
സെന്റ്. ജോസഫ്‌സ് യുപി സ്കൂൾ
നാടിന്റെ ഭൗതീക വളർച്ചയിൽ നിർണായക സ്ഥാനം അലങ്കരിക്കുന്ന സ്ഥാപനമാണ് സ്കൂൾ. 100 വർഷത്തിനു മുകളിൽ പഴക്കമുള്ള പെരിങ്ങുഴ യുപി സ്കൂൾ തലമുറകളുടെ വെളിച്ചമായി ഇന്നും അനേകം കുരുന്നുകൾക്ക് അറിവ് പകര്ന്നു നല്കുന്നു. വിദ്യാഭ്യാസ രംഗത്ത് ഇടവക കാണിക്കുന്ന താല്പര്യത്തിനു തെളിവാണ് സ്കൂളിന്റെ മികച്ച രീതിയിലുള്ള പ്രവര്ത്തനം.
എസ്.ഡി കോൺവെന്റ്
പെരിങ്ങഴ ഇടവകയുടെ ആത്മീയ കാര്യങ്ങളിൽ എന്നും സഹായവുമായി, ദെവാലയത്തിൽ നിന്നും അധികം അകലെയല്ലാതെ എസ്ഡി സന്യസസമൂഹത്തിന്റെ മഠം പ്രവര്ത്തിക്കുന്നു. അശരണരുടെയും ആരോരുമില്ലാത്തവരുടെയും സംരക്ഷണത്തിനായി സ്വയം ജീവിതം സമർപ്പിച്ചിട്ടുള്ള ഇവർ മഠത്തോട് ചേർന്ന് സംരക്ഷിക്കാൻ ആരോരുമില്ലാത്തവർക്കായി ഒരു ഭവനവും നടത്തുന്നുണ്ട്. മഠത്തോട് ചേർന്നുള്ള ഡിസ്പെൻസറി നാട്ടിലെ സാധാരണക്കാർക്ക് വലിയൊരു ആശ്വാസമാണ്.