ഓഗസ്റ്റ് 15 എല്ലാ ഇന്ത്യക്കാരുടെയും മനസിലെ ഒളിമങ്ങാത്ത ഓർമ ദിവസം. ബ്രിട്ടീഷ് ചൂഷണത്തിന്റെയും അടിമത്തത്തിന്റെയും പിടിയിൽ നിന്നുള്ള മോചനത്തിന്റെ ഒരു പുതിയ തുടകത്തിന്റെ പ്രഭാതത്തെ ഓരോ ഇന്ത്യക്കാരനെയും ഓർമിപ്പിക്കുന്ന സുവർണ്ണ ദിനം. 1947 ഓഗസ്റ്റ് 14 അർദ്ധരാത്രി ലോകം മുഴുവൻ ഉറങ്ങുന്ന സമയത്ത് വിജയത്തിന്റെ പ്രതീക്ഷയോടെ മാതൃരാജ്യത്തിന്റെ ധീരരായ മക്കൾ ഇന്ത്യയെ സ്വാതന്ത്രത്തിലേക്കും പുതിയ ജീവിതത്തിലേക്കും കൈപിടിച്ച് ഉയർത്തി. ഇന്ത്യക്ക് സ്വാതന്ത്ര്യം നേടി തന്നു. എല്ലാ വർഷവും ഇന്നേ ദിവസം എല്ലാവരും ആഘോഷപൂർവ്വം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. എല്ലാ വർഷവും ഇന്നേ ദിവസം ആഘോഷപൂർവ്വം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് ഇന്ത്യൻ രാഷ്ട്രപതി രാഷ്ട്രത്തോടുള്ള അഭിസംബോധന നടത്തുന്നു, ഓഗസ്റ്റ് 15-ന് പ്രധാനമന്ത്രി ഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പതാക ഉയർത്തുകയും സ്വാതന്ത്ര്യ സമരത്തെയും അതിൽ പക്കെടുത്തവരെയും ബഹുമാനിക്കുന്ന പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയും ചെയുന്നു. ഭൂതകാലത്തെ എടുത്തു കാണിക്കുന്നു, വർഷത്തിലെ നേട്ടങ്ങൾ, പ്രധാനപ്പെട്ട പ്രശ്നങ്ങൾ ഉയർത്തുകയും കൂടുതൽ വികസനത്തിനായി ആവശ്യപ്പെടുകയും ചെയുന്നു. ആഘോഷത്തിന്റെ ബഹുമാനാർത്ഥം 21 വെടിയുണ്ടകൾ മുഴക്കുന്നു. ഇന്ത്യയുടെ ദേശീയ ഗാനമായ “ജന-ഗണ-മന” ആലപിക്കുന്നു. പ്രസംഗംത്തിന് ശേഷം ഇന്ത്യൻ സായുധസേനയുടെയും അർദ്ധസൈനിക സേനയുടെയും ഡിവിഷനുകളുടെ മാർച്ച് പാസ്റ്റ് നടത്തുന്നു.
പ്രാണനേക്കാൾ വലുതാണ് പിറന്നനാടിന്റെ മാനവും സ്വാതന്ത്ര്യവും എന്ന് ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണ് നമ്മൾ ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നൽകിയ ജീവനും വ്യർത്ഥമാകതിരിക്കാൻ
ഒരേ ഒരു ഇന്ത്യ•••• ഒരൊറ്റ ജനത••••
എല്ലാവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ…